ഭക്ഷ്യസുരക്ഷ ബോധവത്ക്കരണം

Monday 20 October 2025 12:02 AM IST
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ഈറ്റ് റൈറ്റ് കൈപുസ്തകം കുന്ദമംഗലം സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസർ ഡോ. എ.പി. അനു പ്രകാശനം ചെയ്യുന്നു.

കുന്ദമംഗലം: ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്എൻഎഫ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സർക്കിൾ പരിധിയിൽ വരുന്ന സ്കൂളുകളിൽ ഭക്ഷ്യസുരക്ഷ ബോധവത്ക്കരണം നടത്തി. ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിൽ കുന്ദമംഗലം ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ.എ പി.അനു, സാവിത്രി ദേവി സാബു മെമ്മോറിയൽ കോളേജിലെ അസി. പ്രൊഫസറും ന്യൂട്രീഷനിസ്റ്റുമായ പി പി.അഞ്ജലി എന്നിവർ ക്ലാസെടുത്തു. കുട്ടികൾക്ക് നോട്ടീസും പഴവർഗങ്ങളും വിതരണം ചെയ്തു. സ്കൂളിൽ പ്രദർശിപ്പിക്കുന്നതിനായി പോസ്റ്ററും ഈറ്റ് റൈറ്റ് കൈപുസ്തകവും പ്രധാനാദ്ധ്യാപകർക് കൈമാറി. പ്രധാനാദ്ധ്യാപിക കെ. ശ്രീകല, സേതുമാധവൻ, മുഹമ്മദ് യാസീൻ എന്നിവർ പ്രസംഗിച്ചു.