ജി.എസ്.ടി ഇളവിനൊപ്പം ഡബിൾ ഓഫറുമായി ഇഞ്ചിയോൺ കിയ
കൊച്ചി: ജി.എസ്.ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബറിൽ പ്രത്യേക ഓഫറുകളും ഇഞ്ചിയോൺ കിയ പ്രഖ്യാപിച്ചു. കിയ സോണറ്റ് മോഡൽ 10 ലക്ഷം രൂപയ്ക്ക് താഴെ ഓൺ റോഡ് നിരക്കിൽ സ്‌പെഷ്യൽ ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
പുതുക്കിയ ജി.എസ്.ടി പ്രകാരം 1.64 ലക്ഷം രൂപവരെ ആനുകൂല്യങ്ങളും 58,750 രൂപ വരെ ഇഞ്ചിയോൺ കിയയുടെ പ്രത്യേക ആനുകൂല്യങ്ങളും സോണറ്റിന് ലഭിക്കും. 1.86 ലക്ഷം രൂപ വരെയാണ് കിയ സിറോസിന് ജി.എസ്.ടി ആനുകൂല്യം. 88,260 രൂപ വരെ അധിക ആനുകൂല്യം ഇഞ്ചിയോൺ നൽകും. സെൽറ്റോസിന് 75,372 രൂപ വരെ ജി.എസ്.ടി ആനുകൂല്യങ്ങളും 96,440 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ജി.എസ്.ടി ഇളവും മറ്റ് ആനുകൂല്യങ്ങളുമായി 70,000 രൂപയ്ക്ക് മുകളിൽ ഇളവ് കാരൻസിനും ലഭിക്കും. ക്ലാവിസ് മോഡലുകൾക്ക് 78,674 രൂപ വരെ ജി.എസ്.ടി ഇളവും 83,625 രൂപ വരെ ഓഫറും ലഭ്യമാണ്. കിയ കാർണിവലിന് 4.48 ലക്ഷം രൂപ വരെയാണ് ജി.എസ്.ടി ആനുകൂല്യം. 1.52 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ ഡീലർഷിപ്പുകളിലും ഓഫറുകൾ ലഭിക്കുമെന്ന് ഇഞ്ചിയോൺ കിയ അറിയിച്ചു.