ലെക്‌സസ് ഇന്ത്യ എൽ.എം 350എച്ച് പുറത്തിറക്കി
കൊച്ചി: ലെക്‌സസ് ഇന്ത്യ, ലെക്‌സസ് എൽ.എം 350എച്ച് പുറത്തിറക്കി. ആഡംബര യാത്ര ആഗ്രഹിക്കുന്നവരുടെ ആവശ്യകതയ്ക്ക് അനുരൂപമായ മുൻനിര വാഹനമായ എൽ.എം 350എച്ച് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.
ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എൽ.എം 350എച്ച് രൂപകല്പന ചെയ്തത്. നിരവധി മെച്ചപ്പെടുത്തലുകൾ മോഡലിൽ വരുത്തി. ഇ 20 അനുയോജ്യതാ എൻജിൻ, പിൻ കൺസോളിൽ പവർ സ്ലൈഡിംഗ് ഡോർ സ്വിച്ച്, നാല് സീറ്റർ വേരിയന്റിൽ മെച്ചപ്പെട്ട സുരക്ഷയ്ക്കും ഡ്രൈവറുടെ സുഖസൗകര്യത്തിനും ഓട്ടോഡിമ്മിംഗ് ഒ.ആർ.വി.എം ഫംഗ്ഷൻ. നാല് സീറ്റർ വേരിയന്റിൽ പിൻസീറ്റ് യാത്രക്കാർക്ക് പുതിയ റിയർ കൺസോൾ ട്രേ തുടങ്ങിയവ ഉൾപ്പെടുത്തി.
ലെക്‌സസ് എൽ.എം 350എച്ചിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു. ഇന്ത്യയിൽ ആധുനികതയുടെയും ആഡംബരത്തിന്റെയും സമാനതകളില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്ന വാഹനമാണെന്ന് അദ്ദേഹം പറഞ്ഞു.