LEAD പുത്തൻ സ്‌കോഡ ആർ.എസ് വീണ്ടും: പ്രീബുക്കിംഗിൽ 20 മിനിറ്റിൽ കാലി!

Sunday 19 October 2025 7:44 PM IST

കൊച്ചി: വീണ്ടും അവതരിപ്പിച്ച സ്‌കോഡ വീണ്ടും അവതരിപ്പിച്ച പ്രസിദ്ധ മോഡലായ ഒക്ടേവിയ ആർ.എസ് ലിമിറ്റഡ് എഡിഷൻ പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിലുള്ളിൽ വിറ്റുതീർന്നു. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ചാണ് ഒക്ടേവിയ ആർ.എസ് വീണ്ടും അവതരിപ്പിച്ചത്. അടുത്ത നവംബർ ആറിന് ഡെലിവറി ആരംഭിക്കും.

സെവൻ സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാർ 6.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. പരമാവധി വേഗത 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നൂതന ഷാസി സെറ്റപ്പ്, പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്‌പോർട്‌സ് സസ്‌പെൻഷൻ എന്നിവ കൃത്യമായ ഹാൻഡ്‌ലിംഗും ഡ്രൈവിംഗ് മികവും നൽകും. എൽ.ഇ.ഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ഇൻഡിക്കേറ്ററുകളുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, തിളങ്ങുന്ന കറുത്ത സ്‌റ്റൈലിംഗ് ഘടകങ്ങൾ എന്നിവയുൾപ്പെടുന്ന സ്‌കോഡയുടെ ബോൾഡ് ഡിസൈനിലാണ് പുതിയ ഒക്ടേവിയ ആർ.എസ് എത്തുന്നത്. സ്‌കോഡയുടെ ഏറ്റവും പുതിയ എ.ഡി.എസ് സ്യൂട്ടാണ് ഒക്ടേവിയ ആർ.എസിൽ സജ്ജീകരിക്കുന്നത്.

ലഭ്യമായ നിറങ്ങൾ

മാംബ ഗ്രീൻ

കാൻഡി വൈറ്റ്

റേസ് ബ്ലൂ

മാജിക് ബ്ലാക്ക്

വെൽവെറ്റ് റെഡ്

കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ

10 എയർബാഗുകൾ

 360ഡിഗ്രി ഏരിയ വ്യൂ ക്യാമറ

ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ

 ഒരു ഹെഡ്അപ്പ് ഡിസ്‌പ്ലേ

ഡ്രൈവിംഗ് സ്‌റ്റെബിലിറ്റി സിസ്റ്റങ്ങൾ

195 കിലോവാട്ട് (265 പി.എസ്) പവറും 370 എൻ.എം ടോർക്കും പകരുന്ന 2.0 ടി.എസ്‌.ഐ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഒക്ടേവിയ ആർ.എസിന്റെ പ്രധാന മികവ്

ആശിഷ് ഗുപ്ത

ബ്രാൻഡ് ഡയറക്ടർ

സ്‌കോഡ ഓട്ടോ ഇന്ത്യ