നഗരസഭ വികസന മുന്നേറ്റ ജാഥ
Monday 20 October 2025 12:04 AM IST
വടകര : നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്നതിനായി എൽ.ഡി.എഫ് വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. പണിക്കോട്ടി ഹാശ്മി നഗറിൽ നടന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ ശശി, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പി.കെ ശശി , സി കുമാരൻ , കെ.സി പവിത്രൻ, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ആർ.കെ സുരേഷ് ബാബു, വി.കെ വിനു, കൊയിലോത്ത് ബാബു, വി ഗോപാലൻ, വി.പി ഗിരീശൻ, മിഗ്ദാഥ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. കെ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.