കോൺഗ്രസ് കുറ്റവിചാരണ ജാഥ
Monday 20 October 2025 12:09 AM IST
പയ്യോളി: കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ കുറ്റവിചാരണ ജാഥ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ജാഥ ലീഡർ തെക്കെക്കുറ്റി ജയചന്ദ്രന് പതാക നൽകി ചിങ്ങപുരത്ത് ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി സന്തോഷ് തിക്കോടി മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കീഴരിയൂർ, ഇ.ടി പത്മനാഭൻ, യു.ഡി.എഫ് ചെയർമാൻ രാജീവൻ കൊടലൂർ, ജാഥ ഡപ്യൂട്ടി ലീഡർ മഠത്തിൽ രാജീവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് രമ ചെറൂകുറ്റി, ബിനു കാരോളി, ലിഷ കൊന്നശ്ശേരി, പ്രേമ ബാലകൃഷ്ണൻ, പവിത്രൻ കുറുങ്കായ, അച്ചുതൻ ആളങ്ങാരി എന്നിവർ പ്രസംഗിച്ചു.