ജീവനക്കാരിയോട് മോശം പെരുമാറ്റം: അന്വേഷണം തുടങ്ങി

Monday 20 October 2025 12:06 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിലെ ജീവനക്കാരിയോട് മാനേജിംഗ് ഡയറക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. വ്യവസായ വകുപ്പ് അഡിഷണൽ സെക്രട്ടറി അജിത ബി പരാതിക്കാരിയിൽ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ഐ.ഇ എം.ഡിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വഴുതക്കാട്ടുള്ള ഹെഡ് ഓഫീസിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.