മണ്ണാറശ്ശാല ശ്രീനാഗരാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Monday 20 October 2025 1:32 AM IST
ഹരിപ്പാട്:മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് പതിനൊന്നാമത് മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കലാനിലയം രാഘവൻ(നാട്യം),കലാമണ്ഡലം ചന്ദ്രിക മേനോൻ(നൃത്തം),വി.വി.സുബ്രഹ്മണ്യം (ഗീതം),കുറൂർ വാസുദേവൻ നമ്പൂതിരി(വാദ്യം) എന്നിവരാണ് പുരസ്കാര ജേതാക്കൾ.50,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്ക്കാരം നവംബർ 10ന് ക്ഷേത്ര സന്നിധിയിൽ വച്ച് നൽകും.