ജോസ് ആലുക്കാസ് ഫ്‌ളാഗ്ഷിപ്പ് ഷോറൂം കോയമ്പത്തൂരിൽ

Monday 20 October 2025 1:35 AM IST

കോയമ്പത്തൂർ: ജോസ് ആലുക്കാസ് കോയമ്പത്തൂരിൽ ഫ്‌ളാഗ്ഷിപ്പ് സ്റ്റോർ തുറന്നു. ബ്രാൻഡ് അംബാസഡറും നടനുമായ ആർ. മാധവൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്കാസിന്റെ ആത്മകഥയായ 'ഗോൾഡ്' ന്റെ തമിഴ് പതിപ്പും പുറത്തിറക്കി. രണ്ട് നിലകളിലായി 8000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഈ ഫ്‌ളാഗ്ഷിപ് ഷോറൂം ജോസ് ആലുക്കാസിന്റെ കോയമ്പത്തൂരിലെ ഏറ്റവും വലിയ സ്റ്റോറാണ്. ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോയമ്പത്തൂർ എംപി ഡോ. ഗണപതി രാജ്കുമാർ, കോയമ്പത്തൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കെ. രംഗനായകി, ഡെപ്യൂട്ടി മേയർ ആർ. വെട്രിസെൽവൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.