സ്മൃതിയുമായുള്ള പ്രണയം സമ്മതിച്ച് പലാഷ്

Sunday 19 October 2025 10:43 PM IST

ഇൻഡോർ : ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ സ്മൃതി മാന്ഥനയും താനുമായുള്ള പ്രണയം സ്ഥിരീകരിച്ച് സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചൽ. സ്മൃതി, ഉടൻ ഇൻഡോറിന്റെ മരുമകളാകുമെന്ന് ഇൻഡോറുകാരനായ പലാഷ് കഴിഞ്ഞദിവസം ഒരു പത്രസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇരുവരും തമ്മിൽ ആറുവർഷത്തോളമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വനിതാ ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ മത്സരത്തിനായി സ്മൃതി ഇൻഡോറിലെത്തിയപ്പോഴാണ് പലാഷിനോട് പ്രണയത്തെപ്പറ്റി ചോദ്യമുണ്ടായത്.