ജെ.ഇ.ഇ മെയിൻ 2026 പരീക്ഷാ ഷെഡ്യൂൾ
Monday 20 October 2025 12:59 AM IST
കൊച്ചി:എൻ.ഐ.ടികൾ,ഐ.ഐ.ടികൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അണ്ടർ ഗ്രാജ്വേറ്റ് എൻജിനിയറിംഗ് പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിൻ 2026 പരീക്ഷാ ഷെഡ്യൂൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു.രണ്ടു സെഷനുകളായാണ് പരീക്ഷ. ആദ്യ സെഷൻ 2026 ജനുവരി 21 മുതൽ 30 വരെയും രണ്ടാം സെഷൻ ഏപ്രിൽ ഒന്നു മുതൽ 10 വരെയും നടക്കും.അന്തിമ തീയതി പിന്നീട് അറിയിക്കും.ഒന്നാം സെഷൻ ആപ്ലിക്കേഷൻ വിൻഡോ ഈ മാസം തുറക്കും.നിലവിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ ഇത്തവണ ഉണ്ടാകുമെന്നും എൻ.ടി.എ അറിയിച്ചു.വെബ്സൈറ്റ്: nta.ac.in, jeemain.nta.nic.in.