ഹിജാബ് വിവാദം: രണ്ട് മക്കളെ മാറ്റുമെന്ന് മറ്റൊരു രക്ഷിതാവ്
Monday 20 October 2025 12:04 AM IST
കൊച്ചി: ഹിജാബ് വിവാദത്തിനിടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ നിന്ന് തന്റെ ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളെ മാറ്റുമെന്ന് പറഞ്ഞ് മുസ്ളിം വിഭാഗത്തിൽപ്പെട്ട ജെസ്‌ന ഫിർദൗസ് രംഗത്തെത്തി. ഔവർ ലേഡീസ് കോൺവെന്റ് സ്‌കൂളിലേക്കാണ് മാറ്റുന്നതെന്ന് ഇവർ ഫേസ് ബുക്കിൽ കുറിച്ചു. തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ് സെന്റ് റീത്താസ് സ്കൂളധികൃതരുടെ സമീപനമെന്നാണ് വാദം. സ്കൂൾ അധികൃതർക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് പുതിയ നീക്കമെന്നാണ് സൂചന.
അതേസമയം ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്ന് പുറത്ത് നിൽക്കേണ്ടിവന്ന വിദ്യാർത്ഥിനിയെ സ്കൂൾ മാറ്റുന്ന കാര്യം ഹൈക്കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്നാണ് പിതാവ് അറിയിച്ചത്.