ഇന്ത്യൻ ബാങ്ക് സാലറി പാക്കേജ്
Monday 20 October 2025 12:07 AM IST
തിരുവനന്തപുരം: ഇന്ത്യൻ ബാങ്ക് കേരള സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാർക്കായി 'ഇന്റ് സമ്പൂർണ പ്ലസ്' എന്ന സാലറി പാക്കേജ് അവതരിപ്പിച്ചു.
ജീവനക്കാർക്ക് സീറോ ബാലൻസ് അക്കൗണ്ടും ഒപ്പം 2.57 കോടി രൂപയുടെ അപകട ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ടേം ലൈഫ് ഇൻഷ്വറൻസും സൗജന്യമായി ലഭിക്കും. മെഡിസെപ്പ് ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷ്വറൻസുകൾക്ക് 749 രൂപ ചെലവിൽ 15 ലക്ഷം രൂപ വരെ ടോപ്പ്അപ്പ് സൗകര്യവുമുണ്ട്. ഭവന വായ്പകൾ 7.40% മുതലും വാഹന വായ്പകൾ 7.75% മുതലും പലിശ നിരക്കിൽ ലഭ്യമാണ്.