ഫാസ്ടാഗ് വാർഷിക പാസ് സമ്മാനമായി നൽകാം
Monday 20 October 2025 12:09 AM IST
ന്യൂഡൽഹി: ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും യാത്ര സുഗമമാക്കുന്ന ഫാസ്ടാഗ് വാർഷിക പാസ് സമ്മാനമായി നൽകാം. രാജ്മാർഗ് യാത്ര ആപ്പിലെ 'ആഡ് പാസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ വാഹന നമ്പറും വിവരങ്ങളും ചേർക്കണം. ഒ.ടി.പി പരിശോധനയ്ക്ക് ശേഷം, ആ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ് ടാഗിൽ വാർഷിക പാസ് പ്രവർത്തനക്ഷമമാകും. ഇന്ത്യയിലുടനീളമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ഉപയോഗിക്കാം. ഫാസ്ടാഗ് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലെന്നതാണ് വാർഷിക പാസിന്റെ സവിശേഷത. ഒരു വർഷത്തെ സമയപരിധി അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കായി 3,000 രൂപ ഒറ്റത്തവണ ഫീസ് അടയ്ക്കാം.