കേരള പ്രവാസി സംഘം സമ്മേളനം

Sunday 19 October 2025 11:20 PM IST

റാന്നി: കേരള പ്രവാസി സംഘം റാന്നി ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ പി എൻ ഉപേന്ദ്രൻ അദ്ധ്യക്ഷനായി സലീം റാവുത്തർ, ഏരിയ സെക്രട്ടറി സാജൻ മാത്യു, അഡ്വ സുഭാഷ് കുമാർ, പ്രസാദ് എൻ ഭാസ്കരൻ, കെ കെ സുരേന്ദ്രൻ, മോഹൻരാജ് ജേക്കബ്, അജിത്കുമാർ, സാറാമ്മ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി എൻ ഉപേന്ദ്രൻ (പ്രസിഡന്റ്), സാറാമ്മ രാജൻ (വൈസ് പ്രസിഡന്റ്), സാജൻ മാത്യു (സെക്രട്ടറി),സജി കാരിക്കൊമ്പിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു