മൃഗസംരക്ഷണ വകുപ്പിൽ ഒഴിവ്
Sunday 19 October 2025 11:22 PM IST
പത്തനംതിട്ട : ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം.എസ്.യു. പിജി വെറ്റ് തസ്തികയിൽ ഒരു ഒഴിവ്. പ്രായപരിധി 2025 ജനുവരി ഒന്നിന് 60 വയസ് കവിയാൻ പാടില്ല. ശമ്പള സ്‌കെയിൽ 61000 രൂപ. യോഗ്യത : എംവിഎസ്‌സി സർജറിയും കെഎസ്‌വിസി രജിസ്‌ട്രേഷൻ, എൽഎംവി ലൈസൻസ്. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം. ഫോൺ : 0471 2330756.