മെഗാ അദാലത്ത്
Sunday 19 October 2025 11:24 PM IST
ചെങ്ങന്നൂർ: നഗരസഭ മെഗാ അദാലത്ത് 28 ന് രാവിലെ 10 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭയുമായി ബന്ധപ്പെട്ട ഏതു പരാതികളും നേരിട്ടോ ഓൺലൈൻ ആയോ സമർപ്പിക്കാം. പൊതു പരാതികൾ, ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം, എൻജിനീയറിംഗ് വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ എന്നവ പൊതുജനങ്ങൾക്ക് സമർപ്പിക്കാം. പരാതികൾ 25 ന് വൈകിട്ട് 4 മണിക്ക് മുമ്പായി സമർപ്പിക്കണമെന്ന് സെക്രട്ടറി എം.ഡി. ദീപ അറിയിച്ചു.