ന്യൂക്ലിയർ മെഡിസിൻ ഉൾപ്പെടെ 81 പി.ജി സീറ്റ്

Monday 20 October 2025 1:53 AM IST

തിരുവനന്തപുരം: ന്യൂക്ലിയർ മെഡിസിനുൾപ്പെടെ സംസ്ഥാനത്ത് 81 പി.ജി സീറ്റുകൾക്ക് കൂടി എൻ.എം.സി അനുമതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് രണ്ട് സീറ്റുകൾ അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ന്യൂക്ലിയർ മെഡിസിൻ പി.ജി സീറ്റ് ലഭിക്കുന്നത്.

രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പി.ജി പഠനം സാദ്ധ്യമാകുന്നതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. മറ്റു വിഭാഗങ്ങളിലായി ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, മലബാർ ക്യാൻസർ സെന്റർ 2 എന്നിങ്ങനെയാണ് പി.ജി സീറ്റുകളാണ് അനുവദിച്ചത്.