4 ദിവസം കൂടി ശക്തമായ മഴ
Monday 20 October 2025 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ തുടരും. മണിക്കൂറിൽ 115.6 - 204 മില്ലീമീറ്റർ വരെ മഴയ്ക്ക് സാദ്ധ്യത. ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത.