പമ്പാനദിയിൽ യുവാവിനെ കാണാതായി
Monday 20 October 2025 1:28 AM IST
കോഴഞ്ചേരി: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി . മാലക്കര പുതുവാൻകോട്ട മാത്യു (34) ആണ് ആറൻമുള മാലക്കര കടവിൽ ഒഴുക്കിൽ പ്പെട്ടത്. ഇന്നലെ വൈകിട്ട് 4.30ന് സുഹൃത്തിനോടൊപ്പം കുളിക്കാനിറങ്ങിയതാണ്. ഫയർഫോഴ്സ് സ്കൂബ ടീം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്ന് തുടരും.