പി.എം.ശ്രീ പദ്ധതി: 14500 സ്കൂളുകൾക്ക് ഗുണം

Monday 20 October 2025 12:54 AM IST

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളെ മാതൃകപരമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. 2022 സെപ്തംബർ 7നാണ് കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകരിച്ചത്.

 27,360 കോടിയുടെ പദ്ധതി

 5 വർഷത്തേക്ക് 27360 കോടി ചെലവ്. ഇതിൽ 18128 കോടി കേന്ദ്ര വിഹിതം.

□കേന്ദ്ര /സംസ്ഥാന/കേന്ദ്രഭരണ /തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം സ്‌കൂളുകളിൽ . നിലവിൽ കേരളത്തിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങളടക്കം രാജ്യത്തെ 12,079 സ്കൂളുകളിൽ.

□ കേരളത്തിന് പുറമെ പദ്ധതി നടപ്പാക്കാത്തത് തമിഴ്‌നാ‌ട്, പഞ്ചാബ്, ഡൽഹി, പശ്‌ചിമ ബംഗാൾ .

□ലക്ഷ്യം: മാതൃകാപരമായ സ്കൂളുകളായി ഉയർത്തൽ.

□കുട്ടികളിൽ ബഹുഭാഷാ പാണ്ഡിത്യം , അക്കാഡമിക് കഴിവുകൾ പരിപാലിക്കൽ. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം.

□ പഠനം ആസ്വാദ്യകരമാക്കൽ, ഓരോ ഗ്രേഡിലെയും ഫലങ്ങളിൽ ശ്രദ്ധിക്കൽ, കൊഴിഞ്ഞു പോക്ക് തടയൽ..

സ്‌കൂളുകൾക്ക് ലഭിക്കുന്ന

സൗകര്യങ്ങൾ:

□പ്രൈമറി, എലിമെന്ററി സ്കൂളുകളിൽ കളി ഉപകരണങ്ങൾ,

□സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂളുകളിൽ ഫർണിച്ചറുകൾ, പൂർണ്ണമായും സജ്ജീകരിച്ച ഫിസിക്സ്,കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ ,ഐ.സി.ടി , അടൽ ടിങ്കറിംഗ് , സ്കിൽ ലാബുകൾ

□സ്കൂൾ ഇന്നൊവേഷൻ കൗൺസിലുകൾ, സൗകര്യങ്ങളുള്ള കളി സ്ഥലം.

കേ​ന്ദ്ര​ ​ഫ​ണ്ട് ​വാ​ങ്ങും; ന​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല: മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

കേ​ന്ദ്ര​ ​സ​ഹാ​യം​ ​കു​ട്ടി​ക​ൾ​ക്ക് ​നി​ഷേ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​കേ​ര​ളം​ ​ഒ​പ്പി​ടു​ന്ന​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട് ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​ ​വെ​റു​തെ​ 1466​ ​കോ​ടി​ ​രൂ​പ​ ​ക​ള​യേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.​ ​ന​ല്ല​ ​കാ​ര്യ​ത്തി​നെ​ ​വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ല. -​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി