നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

Monday 20 October 2025 12:57 AM IST

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് മാറിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയുടെ കാതൽ ദേശീയ വിദ്യാഭ്യാസ നയമാണ്. അതിന്റെ അടിസ്ഥാനം ആർ.എസ്എസിന്റെയും ബി.ജെ.പിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്.

ആർഎസ്എസ് നയങ്ങളെ വിദ്യാഭ്യാസ രംഗത്ത് പി.എം ശ്രീയിലുടെ നടപ്പാക്കുന്നതാണ് എൻ.ഇ.പി. അതിന്റെ കൂടി ഉള്ളടക്കത്തിൽ ഒപ്പിട്ടു കൊണ്ടാണോ നമ്മൾ

പോകുന്നതെന്ന് വ്യക്തമല്ല. അതാണ് വ്യവസ്ഥയെങ്കിൽ കേരള സർക്കാർ പലവട്ടം ചിന്തിക്കണം. ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിച്ച് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം, വർഗീയവത്കരണം തുടങ്ങി അനവധി വിഷയങ്ങളുണ്ട്. കേരള സർക്കാരിന് വിദ്യാഭ്യാസമടക്കമുള്ള മൗലിക പ്രശ്നങ്ങളിൽ

ആർഎസ്എസ്- ബി ജെപി നയങ്ങൾക്കെതിരെ ശക്തമായ നയമുണ്ടാകണം.