ഗുരുവായൂരിൽ വിവാഹത്തിരക്ക് : ഇന്നലെ 187 വിവാഹങ്ങൾ
Monday 20 October 2025 1:00 AM IST
ഗുരുവായൂർ: തുലാം മാസം പിറന്നതോടെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹത്തിരക്ക് തുടങ്ങി. ഇന്നലെ ക്ഷേത്രത്തിൽ നടന്നത് 187 വിവാഹങ്ങൾ. രാവിലെ അഞ്ച് മുതൽ ക്ഷേത്രസന്നിധിയിൽ വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ എട്ടിന് മുമ്പായി നൂറോളം വിവാഹങ്ങൾ നടന്നു. തെക്കേനടയിലെ പന്തലിലെത്തി റിപ്പോർട്ട് ചെയ്ത വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകി പന്തലിൽ വിശ്രമിക്കാൻ അവസരം നൽകി. ഇവിടെ നിന്നും നമ്പറനുസരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയം വഴി വിവാഹസംഘങ്ങളെ മണ്ഡപങ്ങളിലേക്ക് കയറ്റി വിട്ടത്. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്കാണ് പ്രവേശനമുണ്ടായിരുന്നത്.
പുലർച്ചെ നിർമ്മാല്യം മുതൽ ദർശനത്തിന് വൻതിരക്കായിരുന്നു. തിരക്ക് പരിഗണിച്ച് ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണം ഒരുക്കി.