കുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു:രണ്ട് പേർക്ക് ദാരുണാന്ത്യം

Monday 20 October 2025 1:04 AM IST

കുറ്റിപ്പുറം : ദേശീയപാത കുറ്റിപ്പുറം പെരുമ്പറമ്പിൽ ഞായറാഴ്ച പുലർച്ചെ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടയിടിച്ച് രണ്ട് മരണം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി പാറക്കൽ റസാഖ് (43), പാണ്ടികശാല സ്വദേശി നടുമ്പായിൽ ശ്യാം (31) എന്നിവരാണ് മരിച്ചത്. അപകടത്തിൽ തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് : ഹംസ, മാതാവ്: റുഖിയ. ഭാര്യ: റംഷീന , മക്കൾ: ഹാഷിം, അമ്ദാൻ, അൻഫാ. ശ്യാമിനെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ശശി. മാതാവ്: സുമിത. ഭാര്യ: സ്മിത.