ബുദ്ധിയുണ്ടെങ്കിൽ പതിനായിരങ്ങൾ ലാഭിക്കാം, വിമാനത്താവളത്തിലെത്തുന്നവർക്ക് ഉപകരിക്കും

Monday 20 October 2025 12:37 PM IST

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അത്തരത്തിൽ ഒരു യാത്രക്കാരിയുടെ ഐഡിയയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴാത്തെ പ്രധാന ചർച്ചാ വിഷയം. 'Travel360 Explore' എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ നിന്ന് ബ്ലിങ്കിറ്റ് ഡെലിവറി വഴി പണം ലാഭിച്ചതിനെക്കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്.

'ഞാൻ ഗ്വാളിയോറിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ (T1) ഇറങ്ങി അടുത്ത വിമാനത്തിനായി കാത്തിരിക്കുന്ന സമയത്താണ് ചില സാധനങ്ങൾ വാങ്ങാൻ മറന്നകാര്യം ഓർത്തത്. വിമാനത്താവളത്തിൽ നിന്ന് വാങ്ങുന്നത് അമിത ചെലവായതിനാൽ ഞാൻ ബ്ലിങ്കിറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുകയും ഡൽഹി വിമാനത്താവളത്തിനുള്ളിൽ അവർ സാധനങ്ങൾ എത്തിക്കുകയും ചെയ്തു. ശരിക്കും ഇതൊരു ഗെയിം ചേഞ്ചറാണ്. 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ എനിക്ക് കിട്ടി'- യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏകദേശം 1000 രൂപയോളം താൻ സേവ് ചെയ്തെന്നും യുവതി പറയുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ഈ ഐഡിയ അഭിനന്ദിച്ച് രംഗത്തെത്തിയത്. വിമാനത്താവളത്തിനുള്ളിൽ സാധനങ്ങൾ അമിത വിലയായതിനാൽ പലരും ഒന്നും വാങ്ങാറില്ല. അതിന് ഒരു പരിഹാരമാണ് ഇതെന്നാണ് നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2.3 മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു.