അങ്കമാലി ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും
Tuesday 21 October 2025 1:13 AM IST
അങ്കമാലി: അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ ഇന്ന് തിരിതെളിയും. 11 വേദികളിലായി 5000ത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന മേള രാവിലെ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്കൂൾ മാനേജർ ബ്രദർ വർഗീസ് മഞ്ഞളി എന്നിവർ സംസാരിക്കും. കലാമേളയുടെ ലോഗോ ഡിസൈൻ ചെയ്ത ആദർശ സനീഷിനെ പൂർവ വിദ്യാർത്ഥിയും കലാകാരിയുമായ ലക്ഷ്മി സാജു ആദരിക്കും.