ഫുട്ബോൾ ടൂർണമെന്റ്

Tuesday 21 October 2025 12:29 AM IST
യൂത്ത് ലീഗ് ശാഖ ' ഫുട്ബോൾ ടൂർണമെന്റ് കുന്നുമ്മക്കരയിൽ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

വടകര: 'അനീതിക്കെതിരെ യുവതയുടെ തിരുത്ത് ' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കുന്നുമ്മക്കര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുമ്മക്കരയിൽ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ വൺ സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ടി.എൻ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അമ്മദ്, എം.കെ യൂസഫ് ഹാജി, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, റസാഖ് നിടുമ്പ്രത്ത്, മുർഷിദ് കാവിൽ, അസീസ് കെടഞ്ഞോത്ത്, കാവിൽ മുസ്തഫ എന്നിവർ പ്രസംഗിച്ചു. കെ.കെ നവാസ് സ്വാഗതവും സകരിയ മൊട്ടേമ്മൽ നന്ദിയും പറഞ്ഞു.