സീനിയർ സോഫ്റ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

Tuesday 21 October 2025 12:02 AM IST
കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സീനിയർ സോഫ്റ്റ്‌ ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ മലബാർ ഡയമണ്ട് ഫീൽഡേഴ്‌സ് വടകര ടീമിന് കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. അനിൽ ട്രോഫി സമ്മാനിക്കുന്നു.

കുന്ദമംഗലം: ജില്ലാ സോഫ്റ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ സോഫ്റ്റ്‌ ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എളേറ്റിൽ സ്പോർട്ടിംഗ് പ്രൊവിൻസും വനിതാ വിഭാഗത്തിൽ മലബാർ ഡയമണ്ട് ഫീൽഡേഴ്‌സ് വടകരയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ മടവൂർ സോഫ്റ്റ്‌ ബോൾ അക്കാഡമിയും വനിതാ വിഭാഗത്തിൽ കുന്ദമംഗലം സ്പോർട്സ് അക്കാഡമിയും രണ്ടാം സ്ഥാനം നേടി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കേരള സോഫ്റ്റ്‌ ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഏ.കെ മുഹമ്മദ്‌ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, പി. ഹസൻ, എം. പി മുഹമ്മദ്‌ മുസ്തഫ, സാബിത് കാരന്തൂർ, കെ. അക്ഷയ് എന്നിവർ പ്രസംഗിച്ചു.