പനങ്ങാട് മോചന യാത്ര സംഘടിപ്പിച്ചു

Tuesday 21 October 2025 12:02 AM IST
പനങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പനങ്ങാട് മോചന യാത്ര ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: 40 വർഷത്തെ തുടർഭരണത്തിൽ വളർച്ച മുരടിച്ച പനങ്ങാട് ഗ്രാമപഞ്ചായത്തിനെ എൽ.ഡി.എഫിന്റെ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുകയെന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പനങ്ങാട് മണ്ഡലം കമ്മിറ്റി പനങ്ങാട് മോചനയാത്ര നടത്തി.

തലയാട് അങ്ങാടിയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, ആർ. ഷെഹിൻ സുരേശൻ കെ.സി, ബിജു.കെ.കെ, ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു. യാത്ര വട്ടോളിബസാറിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി അംഗം കെ.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. ആർ. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.കെ.സി. സുരേശൻ, പി.കെ.രംഗീഷ് കുമാർ, സിജു. ആർ. സി, ലാലി രാജു, ഷൈബാഷ് കുമാർ, ഡോ. പ്രദീപ്കുമാർ കറ്റോട് എന്നിവർ പ്രസംഗിച്ചു.