ഗോകുലം ഗോശാലയിൽ ദീപാവലി സംഗീതോത്സവം

Tuesday 21 October 2025 12:13 AM IST
ഗോശാലയില്‍ ദീപാവലി സംഗീതോത്സവത്തിന് കൊല്‍ക്കത്തയിലെ മഹാവീര സോനിക ദീപം തെളിയിക്കുന്നു

പെരിയ: ബേക്കൽ ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന് കീഴിൽ അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. കൊൽക്കത്തയിലെ മഹാവീര സോനിക ദീപം തെളിയിച്ചു. ഗോശാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ, ഡോ. നാഗരത്ന ഹെബ്ബാർ, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, സംഗീതജ്ഞൻ താമരശ്ശേരി ഈശ്വരൻ ഭട്ടതിരി എന്നിവർ സംബന്ധിച്ചു.

ആദ്യ ദിവസം ഉഡുപി പവന ആചാർ നേതൃത്വം നൽകിയ അഞ്ച് വീണകൾ ചേർന്ന കച്ചേരിയോടെയായിരുന്നു തുടക്കം. സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് അനസൂയ പാഥക്, സർവ്വേഷ് ദേവസ്ഥലി, അദിതിപ്രഹ്ലാദ്, അഭിജ്ഞ റാവു, ശിൽപ്പ പഞ്ച, അജയ് മുക്ക് ചെന്നൈ, സ്‌നേഹ ഗോമതി വീണ, ശ്രീനിധി ഭട്ട്, വിഭ ശ്രീ ബെള്ളാരെ, ശ്രുതി വാരിജാക്ഷൻ, ശ്രേയ കൊളത്തായ, പ്രതീക്ഷ ഭട്ട്, കാഞ്ചന സഹോദരികൾ എന്നിവർ നന്ദി മണ്ഡപത്തിൽ ഗാനാർച്ചന നടത്തും