പി.എം ശ്രീ നടപ്പാക്കുന്നത് തിര. തിരിച്ചടി ഭയന്ന്: രാജീവ് ചന്ദ്രശേഖർ
Tuesday 21 October 2025 1:05 AM IST
നെടുമ്പാശേരി: ദേശീയ വിദ്യാഭ്യാസ നയം തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്നുവരുമെന്നും തിരിച്ചടിയുണ്ടാകുമെന്നും മനസിലാക്കിയാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാനം തീരുമാനിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതാണ് കേരളത്തിലെ കുട്ടികൾ പഠനാവശ്യത്തിനായി പുറത്തേക്ക് പോകാൻ കാരണം. വർഷങ്ങളായി സർക്കാർ ചവിട്ടിവച്ച പദ്ധതിയാണിത്. ഒരു മേഖലയിലും പണമില്ലെന്നാണ് പറയുന്നത്. ഫണ്ടില്ലാത്തത് സർക്കാർ വരുത്തി വച്ച സ്ഥിതിയാണ്.