അഭിമുഖം

Monday 20 October 2025 9:32 PM IST

അടൂർ : ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ ഇവയുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്ലസ്ടു, ഡി.സി.എ/ തത്തുല്യം (സർക്കാർ അംഗീകൃതം) യോഗ്യത വേണം.സ്റ്റാഫ് നഴ്‌സിന് ബി .എസ് .സി നഴ്‌സിംഗ് /ജി.എൻ.എം, കേരളാ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യത വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം 29ന് . ഫോൺ : 04734223236