സഹവാസ ക്യാമ്പ്
Monday 20 October 2025 9:33 PM IST
തിരുവല്ല : പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീം സഹവാസ ക്യാമ്പ് തുടങ്ങി. . പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷനായി. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് മുഖ്യാതിഥിയായി. ഗീതാ പ്രസാദ്, പ്രധാനാദ്ധ്യാപിക വി.വി ചിത്ര, കെ.അജയകുമാർ, എസ്. ഷെഫീന, പി.എസ് സൂര്യലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് അഡ്വ.പ്രദീപ് പാണ്ടനാട്, ധനോജ് നായിക്, അജിനി എഫ് , രാധിക രാജൻ, നൗഫൽ പുത്തൻ പുരയ്ക്കൽ, ടി.കെ.ശരത്ചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി