ഏരിയാ സമ്മേളനം
Monday 20 October 2025 9:34 PM IST
കോന്നി : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐ ടി യു ) കോന്നി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. ടി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. മുരളീധരൻ, ഷാഹീർ പ്രണവം ,ദിനേശ് കുമാർ റ്റി.ജി. അജയൻ, എ.കുഞ്ഞുമോൻ, റോജി ബേബി, ഷാജഹാൻ, ഗീത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി. രാജേഷ് കുമാർ (പ്രസിഡന്റ് ), അജികുമാർ, ഗീത (വൈസ് പ്രസിഡന്റുമാർ), ഷാഹീർ പ്രണവം (സെക്രട്ടറി), ലൈജു വർഗീസ്, ടി.ജി. അജയൻ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് കബീർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.