ജലശുദ്ധീകരണം കുറച്ചു
ആലുവ: മഴ ശക്തമായതും ഡാമുകൾ തുറന്നുവിട്ടതിനെ തുടർന്നും പെരിയാറിൽ ചെളിയുടെ അളവ് വൻതോതിൽ വർദ്ധിച്ചു. ഇന്നലെ രാത്രി 7.15 ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 150 എൻ.ടി.യുവാണ് ചെളിയുടെ അളവ്. സാധാരണയിലും 15 ഇരട്ടിയാണ് ചെളിയുടെ അളവ്. ഇതേ തുടർന്ന് ആലുവ ജലശുദ്ധീകരണശാലയിൽ ജല ശുദ്ധീകരണത്തിന്റെ അളവിൽ അഞ്ച് എം.എൽ.ഡി കുറച്ചിട്ടുണ്ട്. ഇനിയും ചെളി ഉയർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണത്തെയും പ്രതികൂലമായി ബാധിക്കും. സാധാരണ 315 എം.എൽ.ഡി വെള്ളമാണ് ആലുവയിൽ ദിവസേന ശുദ്ധീകരിക്കുന്നത്.