മഹാസർവൈശ്വര്യ യജ്ഞം
Tuesday 21 October 2025 1:04 AM IST
കൊച്ചി: പുനർജനി സേവാശ്രമത്തിന്റെയും ബിസിനസ് നെറ്റ്‌വർക്ക് ഒഫ് ഇന്റർനാഷണലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന അഖില ലോകമഹാ സർവൈശ്വര്യ യജ്ഞം സംഘാടക സമിതി രൂപീകരണയോഗം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസംബർ 17 ,18, 19, 20 തീയതികളിൽ എറണാകുളം ശിവക്ഷേത്രം ഗ്രൗണ്ടിലാണ് യജ്ഞം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി മോഹനര് കണ്ഠരര്, നിത്യാനന്ദഅടികൾ തുടങ്ങിയ കേരളത്തിലെ പ്രമുഖരായ 51 ഓളം താന്ത്രികയജ്ഞാചാര്യന്മാരാണ് കാർമികത്വം വഹിക്കുന്നത്. മുൻ ഗുരുവായൂർ ദേവസ്വം മെമ്പർ കെ.വി. ഷാജി ജനറൽ കൺവീനറും കെ.റെജികുമാർ കോ ഓർഡിനേറ്ററുമായ സമിതിക്കാണ് രൂപം നൽകിയത്.