നേതൃസംഗമം ഫമീലിയ-2
കൊച്ചി: ആഗോള കത്തോലിക്കസഭ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച നേതൃസംഗമം 'ഫമീലിയ-2 ’മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ഫാമിലി കമ്മീഷൻ ഡയറക്ടർമാരും സമിതിയംഗങ്ങളും ആനിമേറ്റർമാരും വോളന്റിയേഴ്സും റിസോഴ്സ് പേഴ്സൺ അംഗങ്ങളും പങ്കെടുത്തു. കുടുംബ ശുശ്രൂഷകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ ആദരിച്ചു.