ഒ.ബി.സി മോർച്ച സിറ്റി ജില്ലാ നേതൃയോഗം
കൊച്ചി: ഒ.ബി.സി മോർച്ച സിറ്റി ജില്ലാ നേതൃയോഗം ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ എല്ലാ ശ്രേണികളിലും പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് നരേന്ദ്രമോദി സർക്കാരും ബി.ജെ.പിയും നൽകുന്നതെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഒ.ബി.സി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് കെ.ടി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി കെ.സി. വിനോദ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ചില്ലിക്കൽ സുനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.