പെൻഷണേഴ്സ് കോൺഗ്രസ്

Tuesday 21 October 2025 1:22 AM IST

കൊച്ചി: കേരള എക്‌സൈസ് പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന രൂപീകരണ സമ്മേളനം കെ.ബാബു എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഹാഷിം ബാബു കല്ലായി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അബു എബ്രഹാം, ടി.എം കാസിം, സി.പി റെനി, അജിദാസ്, എം. ഉദുമാൻ, അനികുമാർ, ജി. രാധാകൃഷ്ണൻ നായർ, അബ്ദുൾ കലാം, ശശാങ്കൻ, പറമ്പൻ മുഹമ്മദ്, എ.എ റഹിം, മാണി തൃശൂർ, എ.എം ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ പി.പി മുഹമ്മദ് സ്വാഗതവും സി.ഇ ഉസ്മാൻ നന്ദിയും പറഞ്ഞു.