ഗോവർദ്ധൻ അസ്രാണി അന്തരിച്ചു

Monday 20 October 2025 10:41 PM IST

മുംബയ്: മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെ മുംബയ്‌യിലായിരുന്നു അന്ത്യം. സംസ്കാരം സാന്താക്രൂസ് ശ്മശാനത്തിൽ നടന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടൻ ദീപാവലി ആശംസകൾ നേർന്നിരുന്നു. 350ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെയാണ് കൂടുതൽ പ്രശസ്തനായത്. ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബാബ്ലി 2, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌പ്പൂർ സ്വദേശിയാണ്. നടി മഞ്ജു അസ്രാണിയാണ് ഭാര്യ.