സീറ്റ് ബെൽറ്റ്: ഹെവി വാഹന ഡ്രൈവർമാർക്ക് ബോധവത്കരണം

Tuesday 21 October 2025 12:00 AM IST
സീറ്റ് ബെൽറ്റ്:

തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ധരിക്കാത്ത കെ.എസ്.ആർ.ടി.സി ബസുകളടക്കമുള്ള ഹെവി വാഹന ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാൻ മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ നവംബർ ഒന്നു മുതലാണ് ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. ലോറികളിൽ ഡ്രൈവർമാർക്കൊപ്പം മുൻ സീറ്റിലിരിക്കുന്നവരും ധരിക്കണം. പലരും ധരിക്കാറില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബോധവത്കരണം.

നേരത്തെ എ. ഐ ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 500 രൂപ പിഴ ചുമത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്കുവഴിയാണെന്ന് പരാതി ഉയർന്നതോടെ തത്കാലം വേണ്ടെന്ന് വച്ചിരുന്നു. ലോറികളിലടക്കം ഡ്രൈവർക്കൊപ്പം കാബിനിൽ ഇരിക്കുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കണം. രണ്ടുപേരും ധരിച്ചിട്ടില്ലെങ്കിൽ 500 രൂപ വീതമാണ് പിഴ.