സുധാകരന്റെ വിമർശനം ഉൾക്കൊള്ളും: സജി ചെറിയാൻ
Tuesday 21 October 2025 1:03 AM IST
കൊച്ചി: ജി. സുധാകരനെ തകർത്തിട്ട് ഒന്നും നേടാനില്ലെന്നും അദ്ദേഹത്തിന് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്നും മന്ത്രി സജി ചെറിയാൻ. ജൂനിയർ നേതാവായ തന്നെ തെറ്റിദ്ധരിച്ച് അദ്ദേഹം വിമർശിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രയാസവുമില്ല. അത് ഉൾക്കൊള്ളും. നല്ല രീതിയിലെന്നു കരുതി പറഞ്ഞ എന്റെ വാക്കുകൾ അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കുന്നു. പാർട്ടിയുടെ സീനിയർ നേതാവാണ് സുധാകരൻ. പാർട്ടിയുടെ ഭാഗമാണ്. ഞങ്ങളുടെയെല്ലാം വികാരമാണ്. അദ്ദേഹത്തിന്റെ ഒന്നുരണ്ട് അഭിപ്രായ പ്രകടനങ്ങളിൽ ഞങ്ങൾക്കെല്ലാം പ്രയാസമുണ്ടായി. ഞങ്ങളെ വളർത്തിക്കൊണ്ടുവന്ന നേതാവാണ്.
എനിക്ക് നല്ല ബന്ധമാണ്. അത് തെറ്റിക്കാൻ ആരും ശ്രമിക്കേണ്ട. അദ്ദേഹം പാർട്ടിക്കെതിരാണെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.