മൊബൈൽ യൂണിറ്റുകളുമായി ജിയോ ബി.പി
തുറമുഖങ്ങളിലും ഹാർബറുകലും ഡീസൽ അതിവേഗമെത്തും
കൊച്ചി: ഫാക്ടറികളിലേക്കും ഹാർബറുകളിലേക്കും ഇന്ധനം അതിവേഗം എത്തിക്കുന്നതിനായി ജിയോ ബി.പി പുതിയ സംവിധാനം ഒരുക്കുന്നു . കൊച്ചി എം എ പെട്രോളിയവുമായി സഹകരിച്ച് മൊബൈൽ ഡിസ്‌പെൻസിംഗ് യൂണിറ്റുകളിലൂടെ കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും ഫാക്ടറികളിലും ഡീസൽ എത്തിക്കാനാണ് ജിയോ ബി.പി പദ്ധതി.
മൊബൈൽ ഡിസ്‌പെൻസിംഗ് യൂണിറ്റുകളുടെ എറണാകുളത്തെ പദ്ധതിയുടെ ഉദ്ഘാടനം റിലയൻസ് ബി.പി ഇന്ത്യ മൊബൈൽ ഫ്യുവലിംഗ് ദേശീയ മേധാവി കൃഷ്ണ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു. ജിയോ ബി.പിയിൽ നിന്നും ലഭിക്കുന്ന ഡീസൽ ( ആക്ടീവ് ടെക്നോളജി സഹിതം) വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഇന്ധനക്ഷമത 4.3 ശതമാനം വരെ ഉയർത്തും. രണ്ട് യൂണിറ്റുകളാണ് ഇന്നലെ പ്രവർത്തനം ആരംഭിച്ചത്. ജിയോ ബി.പി സംസ്ഥാന മേധാവി ബിനോയ് ജോസഫ്, കേരള സെയിൽസ് ആൻഡ് ഓപ്പറേഷൻ മാനേജർ ഹാരൂൺ അഹമ്മദ്, റീജിയണൽ സെയിൽസ് ഓഫീസർ അരുൺ, എം.എ പെട്രോളിയം ജനറൽ മാനേജർ കെ.എം ഹംസ തുടങ്ങിയവർ പങ്കെടുത്തു.