ബാങ്ക് ഓഹരികൾ കത്തിക്കയറി

Monday 20 October 2025 11:21 PM IST
sum

പ്രവർത്തന മികവും ലാഭക്കുതിപ്പും ആവേശമായി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിലെ പ്രവർത്തന മികവിന്റെയും ലാഭവർദ്ധനയുടെയും കരുത്തിൽ ബാങ്ക് ഓഹരികളുടെ വില കുതിച്ചുയർന്നു. നിഫ്‌റ്റി ബാങ്ക് സൂചിക 319.85 പോയിന്റ് ഉയർന്ന് 58,033.20ൽ അവസാനിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡി.സി.ബി ബാങ്ക് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില ഇന്നലെ 2.9 ശതമാനം ഉയർന്നു.

ഫെഡറൽ ബാങ്കിന്റെ ഓഹരി വില ഇന്നലെ ഒരവസരത്തിൽ ഏഴ് ശതമാനം ഉയർന്ന് 228 രൂപ വരെയെത്തി. ഡി.സി.ബി ബാങ്ക് ഓഹരി വില 13 ശതമാനം ഉയർന്ന് 146 രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ 16 ശതമാനം നേട്ടത്തോടെ 38 രൂപയിലെത്തി.

ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. കാലവർഷത്തിന്റെ ലഭ്യത മെച്ചപ്പെട്ടതോടെ കാർഷിക, ഗ്രാമീണ മേഖലയിലുണ്ടാകുന്ന ഉണർവ് ബാങ്കുകളുടെ ബിസിനസ് വളർച്ചയ്ക്ക് പിന്തുണയാകും. ചരക്കു സേവന നികുതി(ജി.എസ്.ടി) പരിഷ്‌കരണം നടപ്പിലായതോടെ വാഹന, ഭവന, എഫ്.എം.സി.ജി വിൽപ്പന മെച്ചപ്പെട്ടതും ബാങ്കുകൾക്ക് അനുകൂല ഘടകമാണ്.

മുന്നേറ്റം തുടർന്ന് ഓഹരി വിപണി

തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കി. റിലയൻസ് ഇൻഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കുമാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. സെൻസെക്‌സ് 411.18 പോയിന്റ് ഉയർന്ന് 84,363.37ൽ അവസാനിച്ചു. നിഫ്‌റ്റി 133.4 പോയിന്റ് നേട്ടവുമായി 25,843.15ൽ വ്യാപാരം പൂർത്തിയാക്കി.

അനുകൂല സാഹചര്യങ്ങൾ

1. വിദേശ ധനകാര്യ സ്ഥാപനങ്ങൾ മടങ്ങിയെത്തുന്നു

2. അമേരിക്കയും ചൈനയും സമവായ പാതയിലേക്ക്

3. ജി.എസ്.ടി ഇളവ് ഉപഭോഗം ഉയർത്തുമെന്ന പ്രതീക്ഷ

4. ക്രൂഡോയിൽ വിലയിടിവും രൂപയുടെ കരുത്തും ഗുണമാകും

ബാങ്ക് ഓഹരികളുടെ ഇന്നലത്തെ പ്രകടനം

ബാങ്ക്: ഓഹരി വില: നേട്ടം

സൗത്ത് ഇന്ത്യൻ ബാങ്ക് 37.91രൂപ 16.11%

ഡി.സി.ബി ബാങ്ക് 145.36 രൂപ 12.66%

ആർ.ബി.എൽ ബാങ്ക് 325.15 രൂപ 8.56%

ഫെഡറൽ ബാങ്ക് 227.9 രൂപ 7.31%

സം​വ​ത് 2082: മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​രം​ ​ഇ​ന്ന്

കൊ​ച്ചി​:​ ​ഹി​ന്ദു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​മാ​യ​ ​സം​വ​ത് 2082​ന്റെ​ ​തു​ട​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​രം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 1.45​ ​മു​ത​ൽ​ 2.45​ ​വ​രെ​ ​എ​ൻ.​എ​സ്.​ഇ,​ ​ബി.​എ​സ്.​ഇ​ ​എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ​ ​ന​ട​ക്കും.​ ​നാ​ല് ​ദി​വ​സ​മാ​യി​ ​വി​പ​ണി​യി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഉ​ത്സ​വ​ ​മൂ​ഡ് ​ദീ​പാ​വ​ലി​ ​ദി​ന​ത്തി​ലും​തു​ട​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​നി​ക്ഷേ​പ​ക​ർ.​ ​അ​ടു​ത്ത​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​വി​പ​ണി​യു​ടെ​ ​ച​ല​ന​ത്തി​ന്റെ​ ​സൂ​ച​ക​മാ​യാ​ണ് ​മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​രം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.