താരങ്ങളെത്തി, ആരവമുയർന്നു
Monday 20 October 2025 11:28 PM IST
സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള കായികതാരങ്ങൾ തലസ്ഥാനനഗരത്തിൽ എത്തിത്തുടങ്ങി. യു.എ.ഇയിലെ കേരള സിലബസ് സ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾ ഇന്നലെ രാവിലെയും രാത്രിയുമായി വിമാനമാർഗമെത്തി.കാസർകോടുനിന്നുളള ഇൻക്ളൂസീവ് താരങ്ങൾ ഇന്നലെ രാത്രി ഒൻപത് മണിയോടെ ട്രെയിൻ മാർഗമെത്തി. ഇവരെ മന്ത്രിമാരായവി.ശിവൻകുട്ടിയും ജി.ആർ അനിലും ചേർന്ന് മധുരം നൽകി വരവേറ്റു. യു.എ.ഇയിൽ നിന്നെത്തിയ കുട്ടികളെ ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി ചൈത്രം ഹോട്ടലിൽ സന്ദർശിക്കും.