യോഗ ബോധവൽക്കരണക്ലാസ്
Monday 20 October 2025 11:58 PM IST
വണ്ടൂർ : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വണ്ടൂർ വാക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യോഗ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. വണ്ടൂരിലെ യുണീക് ഇൻസൈറ്റ് ഇൻസ്ട്രക്ടർ ടി. രജനി നായർ ക്ലാസ്സെടുത്തു. വരുന്ന എല്ലാ ഞായറാഴ്ചകളിലും വണ്ടൂർ വാക്കേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കായി യോഗ പരിശീലനം സംഘടിപ്പിക്കും. പ്രസിഡന്റ് എ.സബാഹ് അദ്ധ്യക്ഷത വഹിച്ചു. എൻ.എം. ആർ. മുജീബ് , വി.പി. പ്രകാശ്, വി. നാസർ, സി. ഖാലിദ്, വി.ഷാനവാസ് എന്നിവർ പങ്കെടുത്തു. ടി.കെ. സാജിദ് ബാബു, ടി. അബ്ബാസ്, മുഹസിൻ നാലകത്ത്, എം. ഇല്യാസ്, ഐ.വി. ഷമീർ , പി.യൂനസ്, പി.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.