സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു
Tuesday 21 October 2025 12:58 AM IST
മലപ്പുറം: പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള 700 കോടി രൂപ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ , വിവാഹ ധനസഹായങ്ങൾ വിവിധ സ്‌കോളർഷിപ്പുകൾ, ഉപരി പഠനം ഉൾപ്പെടെ 158 കോടി രൂപയുടെ കുടിശിക വരുത്തുകയും ചെയ്ത സർക്കാർ നടപടിയിൽ എസ്.സി എസ്.ടി സംയുക്ത സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുടിശികയും ധനസഹായവും എത്രയും വേഗം കൊടുത്തുതീർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേർന്ന യോഗം സമിതി ജില്ലാ പ്രസിഡന്റ് ശിവദാസൻ ഉള്ളാട് ഉദ്ഘാടനം ചെയ്തു. പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ പരിയാപുരം, എ.കെ.പി.എസ് സംസ്ഥാന സെക്രട്ടറി തെയ്യൻ മുതിരമണ്ണ, കവിത, സാവിത്രി, സി.പി മുരളി തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണൻ തെന്നല നന്ദി പറഞ്ഞു.