വർണ്ണോത്സവം
Tuesday 21 October 2025 12:59 AM IST
കോട്ടക്കൽ : ഗവ. രാജാസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അങ്കണവാടി വിദ്യാർത്ഥികളുടെ കൂടെ വർണ്ണോത്സവം പരിപാടി നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല ഉദ്ഘാടനം ചെയ്തു . കോട്ടക്കൽ നഗരസഭയിലെ പാലത്തറ, പുലക്കോട്, തോക്കാംപാറ എന്നീ അങ്കണവാടികളിലെ കുട്ടികളെ സ്‌കൂളിലെത്തിച്ച് വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. എൻ.എ.സ്.എസ് പ്രോഗ്രാം ഓഫീസർ ഹസീന പരിപാടിക്ക് നേതൃത്വം നൽകി. അസ്ന ഷെറിൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് വൊളന്റിയർമാരായ സന ഐമൻ സ്വാഗതവും ഇർഫാനത്ത് നന്ദിയും പറഞ്ഞു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി '