വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനം തുടങ്ങി
പാലാ: വിളക്കിത്തല നായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനം പാലാ മുനിസിപ്പൽ ടൗൺഹാളിൽ തുടങ്ങി. കടപ്പാട്ടൂർ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ഹാളിൽ സമാപിച്ചു. പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സമാജം ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സമാജം നേതാക്കൾക്ക് മുഖ്യമന്ത്രിയുമായി കൂടികാഴ്ചക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മുൻ ഭാരവാഹികളെ മന്ത്രി ആദരിച്ചു. പ്രസിഡന്റ് അഡ്വ.കെ.ആർ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി പ്രൊഫഷണൽ കോഴ്‌സുകളിൽ മികവ് നേടിയവരെ ആദരിച്ചു. മാത്യു ടി.തോമസ് എം.എൽ.എ കലാ കായികപ്രതിഭ പുരസ്‌കാരം നൽകി. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി.കാപ്പൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ തോമസ് പീറ്റർ, സമാജം ജനറൽ സെക്രട്ടറി പി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.