തുലാവർഷം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് ശക്തമായ മഴ തുടരും
Tuesday 21 October 2025 1:53 AM IST
തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത് കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.